Posted On
date_range Updated On
date_range ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാരുന്നത്ത് സൈതലവി (63) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ ഇദ്ദേഹം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിയമനടപടികൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.