Posted On
date_range Updated On
date_range പാലക്കാട് സ്വദേശിനിയായ ഉംറ തീർഥാടക മദീനയിൽ നിര്യാതയായി
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ നിര്യാതയായി. ചെറുപ്പുളശ്ശേരി എലിയാപറ്റ സ്വദേശിനി കൂടമംഗലം ബീവിക്കുട്ടി (77) ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉടൻ മരിക്കുകയായിരുന്നു. മരണസമയത്ത് മക്കൾ കൂടെയുണ്ടായിരുന്നു.
ഭർത്താവ്: പരേതനായ അലവി, മക്കൾ: ആസിയ, ഹംസ, നഫീസ, സുഹറ, ഖദീജ. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കും. നിയമ സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിങ് കോർഡിനേറ്റർ ഷഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.