സമീർ

ഉംറ തീർഥാടകനായ തമിഴ്നാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു; രണ്ടു പേർക്ക് പരിക്കേറ്റു

ഖുലൈസ്: ഉംറക്കെത്തിയ തമിഴ്നാട് സ്വദേശികളുടെ വാഹനം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. പുതുച്ചേരി സ്വദേശി മുഹമ്മദ് സമീര്‍ കറൈക്കല്‍ (31) ആണ് മരിച്ചത്. മദീനയില്‍നിന്ന് മക്കയിലേക്ക് ചൊവ്വാഴ്ച രാവിലെ മടങ്ങുന്ന വഴി ഖുലൈസിനടുത്തുവെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ സഹോദരന്‍ നൂറുല്‍ അമീന്‍ മക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറുല്‍ അമീന്‍റെ ഭാര്യ റഹ്മത്തുന്നീസ നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു.

മുഹമ്മദ് സമീറിന്റെ മൃതദേഹം ഖുലൈസ് ജനറല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സൗദിയിൽതന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതിനായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Tags:    
News Summary - Umrah pilgrim from Tamil Nadu dies in car accident; Two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT