Posted On
date_range Updated On
date_range ഉംറ തീർത്ഥാടകനായ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
മക്ക: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. തിരൂർ തെക്കൻ കുറ്റൂർ സ്വദേശി പുളിക്കൽ അശ്റഫ് (52) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയോടും മരുമകനോടുമൊപ്പം ഈ മാസം 18 ന് ഉംറക്കെത്തിയതായിരുന്നു. ഉംറയും മദീന സന്ദർശനവും കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാനിരിക്കെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു.
അതിനിടെ ബുധനാഴ്ച രാത്രിയോടെയായിരുന്നു മരണം. മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അസർ നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കി. ഭാര്യ: ഫാത്തിമ, മക്കൾ: സജ്ല, തഫ്സീല, നസീഹ് മോൻ, മരുമക്കൾ: ഇബ്രാഹിം, ഷാഫി ഇരിങ്ങല്ലൂർ (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.