Posted On
date_range Updated On
date_range ഉംറ തീർത്ഥാടകൻ മടക്കയാത്രയിൽ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു
ജിദ്ദ: ഉംറ കഴിഞ്ഞു മടങ്ങവേ കണ്ണൂർ സ്വദേശി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് മരിച്ചു. പാനൂർ സ്വദേശി യൂസുഫ് പൊയിൽ (73) ആണ് മരിച്ചത്.
ഭാര്യയോടൊപ്പം മക്ക, മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി വേണ്ടി വിമാനത്താവളത്തിൽ എത്തിയപ്പോളായിരുന്നു മരണം. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനുള്ളനടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.