ഉംറ വിസകളുടെ എണ്ണം 72 ലക്ഷം കവിഞ്ഞു

ജിദ്ദ: ഉംറ വിസകളുടെ എണ്ണം 72 ലക്ഷമായി. റമദാൻ 11 വരെയുള്ള കണക്കാണിത്​. 66,39,295 പേർ ഇതിനകം ഉംറ​ക്കെത്തിയിട്ടുണ്ട്​. നിലവിൽ 7,57,498 തീർഥാടകർ പുണ്യഭൂമിയിലുണ്ട്​. 6,02,004 പേർ മക്കയിലും 1,55,494 പേർ മദീനയിലുമാണ്​. 58,81,798 പേർ ഉംറ നിർവഹിച്ചു തിരിച്ചുപോയിട്ടുണ്ട്​. വിമാനമാർഗമാണ്​ ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത്​. 59,07,541 പേർ. കരമാർഗം 6,34,379 പേരും കടൽ മാർഗം 97,375 പേരും എത്തിയിട്ടുണ്ട്​. ഏറ്റവും കൂടുതൽ പേർ എത്തിയത്​ പാക്കിസ്​താനിൽ നിന്നാണ്​ 14,54,684 പേർ. തൊട്ടടുത്ത സ്ഥാനത്ത്​ ഇന്തോനോഷ്യയാണ്​. 9,22,018 പേർ. ഇന്ത്യ മൂന്നാം സ്​ഥാനത്താണ്​, 6,21,742 പേർ. തൊട്ടടുത്ത സ്​ഥാനങ്ങളിലായി ഇൗജിപ്​ത്​, അൾജീരിയ, യമൻ, തുർക്കി, മലേഷ്യ, ഇറാഖ്​, ജോർദ്ദാൻ എന്നീ രാജ്യങ്ങളാണ്​.
Tags:    
News Summary - umra visa-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.