Posted On
date_range Updated On
date_range എറണാംകുളം സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു
മക്ക: ഉംറ നിർവഹിക്കാനെത്തിയ എറണാംകുളം സ്വദേശിനി മക്കയിൽ മരിച്ചു. പെരുമ്പാവൂർ പള്ളിക്കര തറമറ്റം സ്വദേശിനി സുലൈഖ (73) ആണ് മരിച്ചത്.
ഭർത്താവ്: പരേതനായ അബൂബക്കർ, മക്കള്‍: സഹീറ, സമീന (ഹയര്‍ സെക്കന്ററി അധ്യാപിക), ഷെറീന (കാലടി സര്‍വകലാശാല ജീവനക്കാരി), ഷമീര്‍ (അധ്യാപകന്‍, എസ്.എസ്.എം പോളിടെക്‌നിക് കോളേജ് തിരൂര്‍). മരുമക്കള്‍: എ.എം ബഷീര്‍ (പ്രസിഡന്റ്, കുന്നത്തുനാട് മണ്ഡലം മുസ്ലിംലീഗ് ), പി.ഐ ബഷീര്‍ (പ്രിന്‍സിപ്പല്‍, എസ്.എസ്.എം പോളിടെക്‌നിക് കോളേജ് തിരൂര്‍), അന്‍വര്‍ (ബാങ്ക് ജീവനക്കാരന്‍), മുഹ്‌സിന ഷമീര്‍.
മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ മക്കയില്‍ ഖബറടക്കും. ബഷീര്‍ മാനിപുരത്തിന്റെ നേതൃത്വത്തില്‍ മക്ക കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകര്‍ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.