ഉംറ വിസക്കാര്‍ക്ക് ഇനി മറ്റു നഗരങ്ങളും സന്ദര്‍ശിക്കാം

റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിൽ എത്തുന്ന തീര്‍ഥാടകര്‍ക്ക് രാജ്യത്തെ വിവിധ നഗരങ്ങളും വിനോദസഞ്ചാര, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. നിബന്ധനകള്‍ക്ക് വിധേയമായി ഈ വര്‍ഷം മുതല്‍ ഇതുനടപ്പാക്കും. നാട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് സൗദിയിലെ ഇതര പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടൂറിസം പ്ലാന്‍ തയാറാക്കി സമർപ്പിച്ചവർക്കാകും അനുമതി ലഭിക്കുകയെന്ന്​ ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്​ദുല്‍ ഫത്താഹ് പറഞ്ഞു. മുമ്പ് മക്ക, മദീന, ജിദ്ദ നഗരങ്ങളില്‍ പ്രവേശിക്കാന്‍ മാത്രമാണ് ഉംറ വിസക്കാര്‍ക്ക് അനുമതിയുണ്ടായിരുന്നത്. ഉംറ തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന പ്രത്യേക ആനുകൂല്യമാണ് ചരിത്ര പ്രധാന പ്രദേശങ്ങളുടെ സന്ദര്‍ശന അനുമതിയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഉംറ വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. അബ്​ദുല്‍ അസീസ് വസാന്‍ പറഞ്ഞു. ഒരു മാസം കാലാവധിയുള്ള ഉംറ വിസയില്‍ 15 ദിവസം മക്ക, മദീന നഗരങ്ങളില്‍ ചെലവഴിച്ചിരിക്കണം. വിസ കാലാവധി നീട്ടാനും അവസരമുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ കാലാവധി നീട്ടാനുള്ള അപേക്ഷ സ്വദേശത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പ്് സമര്‍പ്പിച്ചിരിക്കണം.

Tags:    
News Summary - umra performers can visit other cities-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.