കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ ഉമ്മന്‍ ചാണ്ടിക്ക്​ സ്വീകരണം നൽകി

ജിദ്ദ: ജിദ്ദ കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, മുന്‍ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫിനും സ്വീകരണം നല്‍കി. 
സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഉമ്മൻചാണ്ടി അഭിനന്ദിച്ചു, ഗ്ലോബല്‍ കോട്ടയം ജില്ല അസോസിയേഷന്‍ തുടങ്ങണമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. 
സീസന്‍സ് റസ്​റ്റൊറൻറിൽ നടന്ന പരിപാടിയില്‍ നൂറോളം പേർ പങ്കെടുത്തു.
 പ്രസിഡൻറ് നിസാര്‍ യൂസുഫ് അധ്യക്ഷത വഹിച്ചു. 
സാബു കുര്യാകോസ്, റസാക്ക് കാഞ്ഞിരപ്പള്ളി, അനീസ്‌ മുഹമ്മദ്‌, പ്രജീഷ് മാത്യു, ദാസ്മോന്‍ തോമസ്‌, ബെന്നി എന്നിവര്‍ ആശംസകള്‍ നേർന്നു.  
Tags:    
News Summary - ummanchandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.