തീ​ർ​ഥാ​ട​ക​ർ​ക്ക്​ മ​ത​കാ​ര്യ വ​കു​പ്പി​െൻറ കു​ട​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു 

തീ​ർ​ഥാ​ട​ക​ർ​ക്ക്​ മ​ത​കാ​ര്യ വ​കു​പ്പി​െൻറ കു​ട​ക​ളും

ജി​ദ്ദ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ മ​ത​കാ​ര്യ​വ​കു​പ്പി​െൻറ വ​ക കു​ട​ക​ൾ വി​ത​ര​ണം ചെ​യ്​​തു. ചൂ​ടി​ൽ​നി​ന്ന്​ ആ​ശ്വാ​സ​മേ​കാ​ൻ ആ​രം​ഭി​ച്ച 'ത​ണ​ലും സം​ര​ക്ഷ​ണ​വും ര​ണ്ട്​'​എ​ന്ന പ​ദ്ധ​തി​ക്കു​ കീ​ഴി​ലാ​ണ്​​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ കു​ട​ക​ൾ വി​ത​ര​ണം ചെ​യ്​​ത​ത്. മൊ​ത്തം ര​ണ്ടു ല​ക്ഷം​ കു​ട​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള​താ​ണ്​ പ​ദ്ധ​തി.

സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ദ്യ മ​ണി​ക്കൂ​റി​ൽ 5000 കു​ട​ക​ൾ വി​ത​ര​ണം ചെ​യ്​​ത​താ​യാ​ണ്​ ക​ണ​ക്ക്. തീ​ർ​ഥാ​ട​ക​ർ​ക്കു​ പു​റ​മെ ഹ​ജ്ജ്​ സേ​വ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന ​ജോ​ലി​ക്കാ​ർ, പൊ​ലീ​സു​കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ കു​ട​ക​ൾ വി​ത​ര​ണം ചെ​യ്യും. ഇ​ത്​ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ മ​ത​കാ​ര്യ വ​കു​പ്പി​നു​ കീ​ഴി​ൽ കു​ട​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ, ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക്​ കു​ട​ക​ളും ന​മ​സ്​​കാ​ര വി​രി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - Umbrellas of the Department of Religious Affairs for pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.