Posted On
date_range Updated On
date_range സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
ബുറൈദ: ഖസീം പ്രവിശ്യയിൽ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. സ്‌കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. പടിഞ്ഞാറൻ അൽഖസീമിലെ ബദായയിലുള്ള അൽദബ്താൻ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.
ദറഇയയിലെ മസ്‌ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാർഥികളിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമൻ ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.