Posted On
date_range Updated On
date_range ശ്രീലങ്കൻ സ്ഫോടനത്തിൽ രണ്ട് ‘സൗദിയ’ ജീവനക്കാർക്ക് പരിക്ക്
ജിദ്ദ: ശ്രീലങ്കയിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ സൗദി എയർലൈൻസിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഒരാളെ കാ ണാതായെന്നും റിപ്പോർട്ടുണ്ട്. ശ്രീലങ്കയിലെ സൗദി അംബാസഡർ അബ്ദുനാസിർ ബിൻ ഹുസൈൻ അൽഹാരിസിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹോട്ടലിലുണ്ടായ സ്ഫോടനത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. പരിക്ക് നിസാരമാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഹോട്ടലുകളിലും ആശുപത്രികളിലും തെരച്ചിൽ നടത്തുന്നുണ്ട്. സ്വദേശികളുടെ വിളികൾ സ്വീകരിക്കാനും സേവനങ്ങൾ നൽകാനും 24 എംബസി ഉദ്യോഗസ്ഥർ സേവന രംഗത്തുണ്ടെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.