സൗദിയിൽ ടൂറിസ്​റ്റ്​ വിസ അനുവദിക്കാൻ തീരുമാനം

റിയാദ്: സൗദിയിൽ ടൂറിസ്​റ്റ്​ വിസ അനുവദിക്കാന്‍ സൗദി ടൂറിസം അതോറിറ്റി തീരുമാനിച്ചു. തുടക്കത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള മുസ്​ലിം സന്ദർശകർക്കാണ്​ വിസ ലഭിക്കുക. രാഷ്​ട്രങ്ങളുടെ പട്ടിക ഉടന്‍ വര്‍ധിപ്പിക്കുമെന്ന് മക്ക മേഖലയില്‍ ടൂറിസം അതോറിറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ മേഖല ജനറൽ മാനേജർ മുഹമ്മദ് അല്‍അംരി പറഞ്ഞു. സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാ​​​െൻറ അംഗീകാരം ഇതിന്​ ലഭിച്ചുകഴിഞ്ഞു. ടൂറിസ്​റ്റുകളെ സ്വീകരിക്കാന്‍ പ്രധാന 13 സന്ദര്‍ശന സ്ഥലങ്ങളും പത്ത് മ്യൂസിയങ്ങളും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.ഉംറ തീര്‍ഥാടകര്‍ക്ക് നിലവില്‍ അനുവദിച്ച മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് പുറമെ രാജ്യത്തെ ഇതര നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന ഉംറ പക്കേജ് ടൂറിസ്​റ്റ്​ വിസയാണ് ഇതില്‍ പ്രമുഖം. മുസ്​ലിംകള്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസ, മുസ്​ലിം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ അതിഥികള്‍, ട്രാന്‍സിറ്റ് വിസ എന്നിവയാണ് നിലവില്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. 
ടൂറിസ്​റ്റുകള്‍ക്ക് സ്വന്തം രാജ്യത്തുവെച്ചുതന്നെ സന്ദര്‍ശന സ്ഥലങ്ങള്‍ തീരുമാനിക്കാനാവുമെന്ന് ടൂറിസം വകുപ്പിലെ ഖാലിദ് താഹിര്‍ പറഞ്ഞു. 

Tags:    
News Summary - tuourist visa saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.