അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന ഭാഗമായി റിയാദിൽ മാധ്യമ മന്ത്രാലയം ഒരുക്കിയ മീഡിയ ഒയാസിസ്
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന മാധ്യമപ്രവർത്തകർക്കുവേണ്ടി ഒരുക്കിയ മീഡിയ സെന്ററാണ് മീഡിയ ഒയാസിസ്. സൗദി ‘വിഷന്‍ 2030’ന് കീഴിലെ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമുമായി സഹകരിച്ച് സൗദി മാധ്യമ മന്ത്രാലയമാണ് ഇതൊരുക്കിയത്. റിയാദിലെ ഗ്രീന്‍ സ്പോര്‍ട്സ് ഹാള്‍സ് സ്റ്റേഡിയത്തിലാണ് വിപുലമായ സൗകര്യങ്ങളുള്ള മീഡിയ ഒയാസിസ്. ഇത് ഒമ്പതാമത്തെ മീഡിയ ഒയാസിസ് ആയിരുന്നു. ഇതുപോലെ വലിയ ഇവന്റുകളും രാഷ്ട്രത്തലവന്മാരുടെ സന്ദർശനങ്ങളുമുണ്ടാകുമ്പോഴാണ് മീഡിയ ഒയാസിസ് ഒരുക്കുന്നത്.
2,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഒയാസിസ് സജ്ജീകരിച്ചത്. ട്രംപിന്റെ സൗദി സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി വിപുല സൗകര്യമാണ് ഒരുക്കിയിരുന്നത്. 2,500ലേറെ പ്രാദേശിക, അന്തര്‍ദേശീയ മാധ്യമ പ്രവര്‍ത്തകരാണ് സൗകര്യം പ്രയോജനപ്പെടുത്തിയത്. സൗദി-അമേരിക്കന്‍ ബന്ധങ്ങള്‍ 90 വർഷത്തെ നാൾവഴികൾ വിശദീകരിക്കുന്ന പ്രദർശനം, റിയാദില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പരിപാടികളുടെ ലൈവ് സംപ്രേഷണത്തിനുള്ള ഒയാസിസ് വാലി ഏരിയ, ഇന്റർനെറ്റ് വൈഫൈ സൗകര്യം, മറ്റ് മാധ്യമ സേവനങ്ങള്‍, സൗദി വിഷന്‍ 2030ന്റെ ഭാഗമായ പരിവര്‍ത്തന പദ്ധതികളുടെ കഥ പറയുന്നതും സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സംയുക്ത പദ്ധതികള്‍ അവലോകനം ചെയ്യുന്നതുമായ ഒയാസിസ് എക്സിബിഷന് ഏരിയ, പ്രാദേശിക, അന്തര്‍ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കായുള്ള നാലു സ്റ്റുഡിയോകള്‍, സൗദി അറേബ്യയുടെ അഭിമാന പദ്ധതികളായ നിയോം, ന്യൂ മുറബ്ബ, ഖിദ്ദിയ, 2034ലെ ഫിഫ ലോകകപ്പ്, ഭീകരവാദ വിരുദ്ധ ഇസ്ലാമിക് സൈനിക സഖ്യം തുടങ്ങിയവയുടെ പവലിയനുകൾ എന്നിവയും മീഡിയ ഒയാസിസിൽ ഒരുക്കി. ഇതിന് പുറമെ ലഘുഭക്ഷണ കൗണ്ടർ, ജോലി ആസ്വാദ്യകരമാക്കാൻ ഒരു മ്യൂസിക് കോർണർ എന്നിവയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.