Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിലെ നസീമിൽ താമസ സ്ഥലത്തു കുഴഞ്ഞ് വീണു മരിച്ചു. കുന്നത്തുകാൽ ആർ.വി മന്ദിരത്തിൽ തങ്കപ്പൻ രാജമണി (56) ആണ് മരിച്ചത്.
32 വർഷമായി സൗദിയിലുള്ള ഇദ്ദേഹം നസീമിൽ ഫർണിച്ചർ ഷോറൂം ജീവനക്കാരനാണ്. കഴിഞ്ഞ ഒന്നര വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: വിജയകുമാരി. മക്കൾ: ആർ.വി വിശാഖ്, ആർ.വി രേഷ്മ.
കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ, ഫിറോസ് ഖാൻ കൊട്ടിയം, മെഹബൂബ് ചെറിയ വിളപ്പ്, സാമൂഹിക പ്രവർത്തകനായ ഷാഫി കല്ലറ എന്നിവർ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾക്ക് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.