ട്രാഫിക് നിയമ പരിഷ്കരണം പരിഗണനയില്‍

റിയാദ്: സൗദി ട്രാഫിക് നിയമങ്ങളും ഡ്രൈവിങ് സ്കൂളുകളും കാലോചിതമായി പരിഷ്കരിക്കാനും പുതിയ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും ആഭ്യന്തര മന്ത്രാലയം ഉദ്ദേശിക്കുന്നതായി മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി. നിയമ പരിഷ്കരണത്തെകുറിച്ച് വിശദീകരിക്കാന്‍ തലസ്ഥാനത്തെ മിലിട്ടറി ഓഫീസേഴ്സ് ക്ലബ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാര്‍ത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി നഗരങ്ങളുടെ വികസനം, ജനസാന്ദ്രത, റോഡുകളുടെയും നഗരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍, വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്ന സാഹചര്യം, വാഹനമോടിക്കുന്നവരുടെ പെരുമാറ്റ മര്യാദകള്‍ എന്നിവ പരിഗണിച്ചുകൊണ്ടുള്ള പരിഷ്കരണമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. നിലവിലെ ട്രാഫിക് നിയമങ്ങള്‍ പരിഷ്കരിക്കുന്നതോടെ നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതും പരിഗണിക്കും. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പോയിൻറ്​ ഏര്‍പ്പെടുത്തുന്ന രീതി   കര്‍ശനമായി നടപ്പാക്കും. ഡ്രൈവിങ് സ്കൂളുകള്‍ വനിതകളെ കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ പരിഷ്കരിക്കുന്നതിനുപരി അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ഇലക്ട്രോണിക്​ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ട്രാഫിക് നിയമ ലംഘനം, റോഡ് സുരക്ഷ എന്നിവയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ നൂതന സംവിധാനം ഏര്‍പ്പെടുത്തും. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ പൊതുസുരക്ഷ, റോഡ് സുരക്ഷ, ട്രാഫിക് വിഭാഗം എന്നിവയുടെ മേധാവികളും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    
News Summary - traphic low saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.