?????? ???????? ?????????????? ????? ????????????

ടൂറിസം മാപ്പിലിടം നേടി​ ഉനൈസയിലെ ‘ഔഷസിയ’ ഉപ്പ് പാടം

ഉനൈസ: വേനൽ കാലത്ത്​ ഉപ്പുവിളയുന്ന ഒരു പാടം സൗദിയിലുണ്ട്​. അൽഖസീം പ്രവിശ്യയിലെ ഉനൈസ പട്ടണത്തിൽ നിന്നും 20 കിലോമ ീറ്റർ അകലെ ‘ഔഷസിയ’ എന്ന കൊച്ചുഗ്രാമത്തിൽ. മണ്ണിന്​ മുകളിൽ ഉപ്പു​പാളികൾ പരന്ന് കിടക്കുന്നുണ്ടാകും. കൈകൊണ്ട് വാരിയാൽ മണലിന് പകരം ഉപ്പാണ് ലഭിക്കുക. പ്രകൃതിദത്തമായ ഇൗ ഉപ്പിൽ 95 ശതമാനം സോഡിയം ​േക്ലാറൈഡും അഞ്ച്​ ശതമാനം മഗ്‌ന ീഷ്യം, കാൽസിയം, ഫോസ്‌ഫറസ്‌, അയഡിൻ തുടങ്ങിയവയുമാണ്​ അടങ്ങിയിട്ടുള്ളത്​. മ​േധ്യഷ്യയിലെ തന്നെ ഏറ്റവും ശുദ്ധവും ല വണത്വവുമുള്ളതാണ് ഇൗ ഉപ്പ്.

സൗദി ഭരണാധികാരികളായിരുന്ന അബ്​ദുൽ അസീസ്, സഉൗദ്, ഫൈസൽ എന്നീ രാജാക്കന്മാരുടെ കാലത്ത് ഇവിടെ നിന്നും ലോറികളിൽ ഉപ്പ് കയറ്റി ദൂരദിക്കുകളിലേക്ക് കൊണ്ട് പോയിരുന്നു. തുകൽ വ്യവസായത്തിന് പേര് കേട്ട ത്വാഇഫിലേക്കാണ്​ വലിയ ട്രക്കുകളിൽ കൂടുതലായും ഉപ്പ് കൊണ്ടുപോയിരുന്നത്. ടൺ കണക്കിന് പ്രകൃതിദത്ത ഉപ്പാണ് ഇവിടെനിന്നും കുഴിച്ചെടുത്തിരുന്നത്. പ്രദേശ വാസികൾക്ക്​ ഇത്​ തൊഴിലുമായിരുന്നു. ഗ്രാമീണർ പ്രധാന ഉപജീവന മാർഗമായാണ്​ ഇത്​ കണ്ടിരുന്നത്​. പഴയ മൺ വീടുകളുടെ അവശിഷ്‌ടങ്ങൾ ഇപ്പോഴും ഉപ്പുപാടത്തി​​​െൻറ പരിസരങ്ങളിൽ കാണാം. പ്രകൃതിദത്തമായ തുകലി​​​െൻറ ഉൽപാദനം കുറയുന്നത് വരെ ഇവിടെ നിന്ന്​ ഉപ്പുകയറ്റി അയക്കൽ വലിയ വ്യവസായമായിരുന്നു. ഇപ്പോൾ അത്​ ഗത​കാല പ്രതാപത്തി​​​െൻറ ഒാർമകളായി അവശേഷിക്കുന്നു. ഇപ്പോൾ കാലികൾക്ക് കൊടുക്കാനും ഈത്തപ്പനയുടെ ചുവട്ടിൽ വിതറാനുമായാണ്​ പ്രദേശവാസികൾ ഉപ്പ് ശേഖരിക്കുന്നത്​. 2 മീറ്റർ താഴ്ച്ചയിൽ വരെ ഉപ്പ് കുഴിച്ചെടുക്കാം. മലയാളികൾ ഈ സ്ഥലത്തെ ഉപ്പ് പാടം എന്നാണ് വിളിക്കുന്നത്.

എന്നാൽ മഴക്കാലമായാൽ ഇവിടം ഒരു വലിയ തടാകമായി മാറും. പരിസരത്തുള്ള മൂന്ന് പ്രധാന താഴ്വരകളിൽ നിന്നാണ് വെള്ളം ഇങ്ങോട്ട് ഒഴുകിയെത്തുന്നത്. തൊട്ടടുത്ത് തന്നെ വലിയ മണൽ കുന്നുകളുമുണ്ട്​. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ തടാകമായി 50 കിലോമീറ്റർ വിസ്‌തൃതിയിൽ ജലം നിറഞ്ഞുകിടക്കും. തിരമാലകളില്ലാത്ത കടൽ പോലെ​ തോന്നും ഇൗ താഴ്​വര. സൂര്യാസ്തമയത്തി​​​െൻറ ഭംഗിയും ഈ തടാകതീരത്ത്​ നിന്ന് ആസ്വദിക്കാൻ കഴിയും. അതുകൊണ്ട്​ തന്നെ സന്ദർശകരുടെ നല്ല ഒഴുക്കുണ്ടാവാറുണ്ട്​, തടാകം രൂപപ്പെടുന്ന സമയങ്ങളിൽ. സൗദി യുവാക്കളും കുട്ടികളും ഈ തടാകത്തിൽ സ്പീഡ് ബോട്ടുകളിറക്കി ഓടിച്ചു കളിക്കുന്നതും കൗതുകമുള്ള കാഴ്​ചയാണ്​. എല്ലാ വർഷവും ഇതി​​​െൻറ പരിസരത്ത്​ സൗദികളുടെ ജനപ്രിയ പുരാതന ചന്തകളും നാടൻ കളികളും മണൽ ചിത്രരചനാ മത്സരങ്ങളും നടക്കാറുണ്ട്.

കഴിഞ്ഞ വർഷം പഴയ കാറുകളുടെ പ്രദർശനവും ഉണ്ടായിരുന്നു. മഴക്കാലമായാൽ വലിയ തടാകവും വേനലായാൽ ഉപ്പുപാടവുമായി മാറുന്ന ഒരു അപൂർവ പ്രതിഭാസമാണ്​ ഒൗഷസീയ. തടാകമായി മാറിയാലുടൻ സ്വദേശി കുടുംബങ്ങൾ ഇതി​​​െൻറ പരിസരങ്ങളിലെത്തി തമ്പടിക്കും. ആ സീസണിലാണ്​ ‘മഹർജാൻ ബഹീറത്തുൽ ഔഷസിയ്യ’ എന്ന പേരിൽ ഉനൈസ മുനിസിപ്പാലിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. രണ്ട് വർഷം മുമ്പ് വരെയും ഈ ഗ്രാമത്തിലേക്ക്​ റോഡ്​ ഗതാഗതം ദുഷ്‌കരമായിരുന്നു.

എന്നാൽ ഇപ്പോൾ റോഡുകൾ വീതി കൂട്ടി സുഗമമായ ഗതാഗതത്തിന്​ സൗകര്യമൊരുക്കിയിട്ടുണ്ട്​. ഈ വർഷം ജനുവരിയിൽ അൽഖസീം ഗവർണറും ഉനൈസ അമീറും മറ്റു പ്രമുഖ വ്യക്തികളും ഔഷസിയ സന്ദർശിച്ച്​ പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. ‘വിഷൻ 2030’​​​െൻറ ഭാഗമായി സൗദി വിനോദ സഞ്ചാര ഭൂപടത്തിൽ പ്രധാന സ്ഥലമായി ഒൗഷസിയയെ അടയാളപ്പെടുത്താനുള്ള പദ്ധതിയാണ്​ നടപ്പാക്കുന്നത്​. താഴ്വരയോട്​ ചേർന്നുള്ള കുന്നിൻ മുകളിൽ ഒരു വലിയ മീൻ വളർത്തൽ കേന്ദ്രമുണ്ട്. ചെറുതും വലുതുമായി 18 തടാകങ്ങളിലായി മത്സ്യങ്ങളെ വളർത്തുന്നു. വേനൽ, മഴക്കാല വ്യത്യാസങ്ങളില്ലാതെ തന്നെ ഇൗ തടാകങ്ങളിൽ നിറയെ വെള്ളമുണ്ടായിരിക്കും. അതിൽ നിറയെ മത്സ്യങ്ങളും. റിയാദിലേക്കും ബുറൈദയിലേക്കും മറ്റും ഇവിടെ നിന്ന് മത്സ്യം വിൽപനക്കായി കൊണ്ടുപോകുന്നുണ്ട്.

Tags:    
News Summary - tourism-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.