സന്ദർശക വിസയിൽ എത്തിയ തിരൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: സന്ദർശക വിസയിൽ റിയാദിൽ എത്തിയ തിരൂർ സ്വദേശി മരിച്ചു. തിരൂർ ബി.പി അങ്ങാടി കൂർമത്തു ഹൗസിൽ മൊയ്‌തീൻ കുട്ടി ഹാജി കൂർമത്തു (72) ആണ് റിയാദിൽ മരിച്ചത്.

റമദാൻ അവസാനത്തിൽ ഭാര്യയോടൊപ്പം റിയാദിലുള്ള മകന്‍റെ അടുത്ത് സന്ദർശക വിസയിൽ എത്തിയതായിരുന്നു. രണ്ടു ദിവസം മുമ്പ്​ ഉംറ കഴിഞ്ഞു റിയാദിൽ മടങ്ങി എത്തിയിരുന്നു. 46 വർഷമായി യു.എ.ഇയിൽ ബിസിനസ് നടത്തുകയായിരുന്നു മൊയ്‌തീൻ കുട്ടി.

പിതാവ്: കൂർമത്തു കുഞ്ഞി മുഹമ്മദ്‌. മാതാവ്: ഫാത്തിമ. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്‌ ഇക്ബാൽ, ഫാത്തിമത് ജൂഫീന, ഫാത്തിമത് സുഹാന.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സി.പി. മുസ്തഫ, മുഹമ്മദ്‌ കണ്ടക്കായ്, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്. 

Tags:    
News Summary - Tirur native arrived in saudi visiting visa died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.