Posted On
date_range Updated On
date_range ഞായറാഴ്ചവരെ ഇടിമിന്നലിനും മഴക്കും പൊടിക്കാറ്റിനും സാധ്യത
യാംബു: ഞായറാഴ്ചവരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലും മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റിയാദ് നഗരത്തിന്റെ ചില മേഖലകൾ, മക്ക, മദീന, ജിസാൻ, അസീർ, അൽ ബാഹ, നജ്റാൻ, അൽ ഖസീം, ഹാഇൽ തുടങ്ങിയ നഗരങ്ങളുടെ വിവിധ ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടുമെന്ന് കേന്ദ്രം കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളിൽ ദൂരദൃഷ്ടി കുറക്കുന്ന വിധത്തിൽ സജീവമായ പൊടിക്കാറ്റ് അടിച്ചുവീശാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.