ദമ്മാം തുബൈഷി കോഴിക്കോട് തെക്കേപ്പുറം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
തുബൈഷി അസോസിയേഷൻ ഇഫ്താർ കുടുംബ സംഗമം
ദമ്മാം: ദമ്മാമിലെ തുബൈഷി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ ഇത്തവണത്തെ ഇഫ്താർ നാടോർമകൾ പുതുക്കുന്നതായിരുന്നു.
ദമ്മാമിൽ കോഴിക്കോട് തെക്കേപ്പുറം നിവാസികൾ താമസിക്കുന്ന ദുബൈഷി റെസിഡന്റ്സ് ഏരിയയിലെ നൂറിലധികം പേരാണ് ഇഫ്താറിൽ പങ്കെടുത്തത്.
സിയസ്കോ പ്രസിഡന്റ് സി.ബി.വി. സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. ആസിഫ് മൂച്ചിങ്ങൽ, സി.പി. ഫൈസൽ, നവീൻ ഒജി, വസീം റഷീദ്, നുസുൽ ബറാമി, തോപ്പിൽ അബൂബക്കർ, എസ്.വി. നിഷു, ബി.വി. ഇർഫാൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.