Posted On
date_range Updated On
date_range പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി മദീനയിൽ മരിച്ചു
മദീന: പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശ്ശൂർ പുന്നയൂർ എടക്കഴിയൂർ സ്വദേശി പുവ്വത്തിങ്ങൽ അബ്ദുൽ കബീർ (49) മദീ നയിൽ നിര്യാതനായി. ഹൗസ് കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു.
ഒരാഴ്ച്ചയായി പനി ബാധിച്ചതിനെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുമ്പ് ദമ്മാമിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഒരു മാസം മുമ്പാണ് മദീനയിലെ പുതിയ സ്പോൺസർക്ക് കീഴിൽ ജോലിക്കെത്തിയത്.
നിയമ നടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.