കേളി ‘ജ്വാല 2026’ വരയരങ്ങ് മെഗാ ചിത്രരചനാ മത്സരത്തിലെ വിജയികളും സംഘാടകരും
റിയാദ്: കേളി കുടുംബവേദിയുടെ ‘ജ്വാല അവാർഡ് 2026’െൻറ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച മെഗാ ഡ്രോയിംഗ് മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ വഫ ഹൈപ്പർ മാർക്കറ്റിെൻറ സഹകരണത്തോടെ മലാസ് ഷോള ഷോപ്പിങ് മാളിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുത്തു. നാല് മുതൽ ആറ് വയസ്സുവരെയുള്ള ആദ്യ വിഭാഗത്തിലെയും, ഏഴ് മുതൽ 10 വയസ്സുവരെയുള്ള രണ്ടാമത്തെ വിഭാഗത്തിലെയും കുട്ടികൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ചിത്രങ്ങളിൽ നിറം നൽകാനായിരുന്നു അവസരം.
11 മുതൽ 15 വയസ്സുവരെയുള്ള മൂന്നാം വിഭാഗത്തിന് ‘ജീവിതത്തിൽ നഴ്സുമാരുടെ പ്രാധാന്യം’ എന്ന തത്സമയ വിഷയം നൽകി. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവും ചിത്രകല അധ്യാപികയുമായ വിജിലാ ബിജു മത്സരത്തിെൻറ കോഓഡിനേറ്ററായി. അധ്യാപികയും ആർട്ടിസ്റ്റുമായ നൂറിയ, ദീപ്തി, അനുരാഗ് എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരങ്ങളിൽ വിജയികളായവർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി.
കാറ്റഗറി ഒന്നിൻ സജ സയ്യിദ് ഒന്നാം സ്ഥാനവും, നിഥില പ്രകാശ് രണ്ടാം സ്ഥാനവും, നിതിക്ഷ നന്ദകുമാർ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ ഫാത്തിമ ഷെഹ്റോസ് ബക്ഷി ഒന്നാം സ്ഥാനവും, ഇഫ്രാ തബസ്സും രണ്ടാം സ്ഥാനവും, ഫർനാസ് ഫാത്തിമ ഖാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി മൂന്നിൽ റയാൻ അലി ഒന്നാം സ്ഥാനവും, റിത്വിൻ റീജേഷ് രണ്ടാം സ്ഥാനവും, ഫാത്തിമ ഹനാൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി. രക്ഷിതാക്കൾക്കായി ശുഹൈബ് മലക്കാര്‍, ആബിദ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും കലാ പരിപാടികളും അരങ്ങേറി. രോഷ്നി മഹേഷ്, നേഹ പുഷ്പരാജ് എന്നിവർ പഅവതാരകരായി.സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, സിജിന്‍ കൂവള്ളൂര്‍, ബിജു തായമ്പത്ത്, സതീഷ് കുമാര്‍ വളവില്‍, സിംനേഷ് വയനാൻ, സംഘാടക സമിതി കൺവീനർ ദീപ രാജൻ, വി.എസ്. സജീന, ട്രഷറർ ഗീത ജയരാജ്, വി.കെ. ഷഹീബ, ശ്രീഷ സുകേഷ്, സീനാ സെബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.