നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ടി.​പി. അ​ബ്ദു​ശ​രീ​ഫി​നു​ള്ള തോ​ര​പ്പ കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം സൈ​നു​ൽ ആ​ബി​ദും കു​ട്ടി​മാ​നും ചേ​ർ​ന്ന് സ​മ്മാ​നി​ക്കു​ന്നു

തോരപ്പ കൂട്ടായ്മ യാത്രയയപ്പ്

റിയാദ്: റിയാദ് ഇന്ത്യൻ എംബസിയിൽ 24 വർഷത്തോളം കോമേഴ്സ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായ മലപ്പുറം അരീക്കോട് സ്വദേശി ടി.പി. അബ്ദുശരീഫിന് റിയാദിലെ തോരപ്പ കുടുംബകൂട്ടായ്മ യാത്രയയപ്പ് നൽകി.

മലപ്പുറം ജില്ലയിലെ തോരപ്പ കുടുംബാംഗമാണ് അബ്ദുശരീഫ്. റിയാദ് ഉലയയിലെ ഖുതുഫ് റവാഫി ഹോട്ടലിൽ നടന്ന യാത്രയയപ്പിൽ കൂട്ടായ്മയുടെ ഉപഹാരം അബ്ദുശരീഫിന് സൈനുൽആബിദും കുട്ടിമാനും ചേർന്ന് സമ്മാനിച്ചു. സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു.

കുട്ടിമാൻ, സമീർ, ഇസ്സുദ്ദീൻ എന്നിവർ സംസാരിച്ചു. ശിഹാബ്, ഇസ്സുദ്ദീൻ, റഫീഖ് എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം ആനക്കയം സ്വാഗതവും മുത്തലിബ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Thorappa Community Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.