‘ഈ ​ഓ​ണം വ​യ​നാ​ടി​നോ​ടൊ​പ്പം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ യാം​ബു ക​ലാ​കാ​ർ​സ് പു​റ​ത്തി​റ​ക്കി​യ

മ്യൂ​സി​ക്ക​ൽ ആ​ൽ​ബം പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

‘ഈ ​ഓ​ണം വ​യ​നാ​ടി​നോ​ടൊ​പ്പം’; യാം​ബു ക​ലാ​കാ​ർ​സ് മ്യൂ​സി​ക്ക​ൽ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു

യാം​ബു: വി​വി​ധ മേ​ഖ​ല​ക​ളി​ൽ യാം​ബു​വി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യാം​ബു ക​ലാ​കാ​ർ​സ് ‘ഈ ​ഓ​ണം വ​യ​നാ​ടി​നോ​ടൊ​പ്പം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു.

യാം​ബു ടൗ​ൺ അ​ൽ ഹി​ജ്ജി ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യാം​ബു​വി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ത്യേ​ക സം​ഗ​മ​ത്തി​ൽ ‘മീ​ഡി​യ​വ​ൺ’ യാം​ബു റി​പ്പോ​ർ​ട്ട​ർ നി​യാ​സ് യൂ​സു​ഫ്, ‘ഗ​ൾ​ഫ് മാ​ധ്യ​മം’ യാം​ബു റി​പ്പോ​ർ​ട്ട​ർ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹ​രീ​ഷ് മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​ത്തി​​ന്റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഷ​റ​ഫ് ക​ത്തി​ച്ചാ​ൽ ആ​ൽ​ബ​ത്തെ​യും അ​ത് പി​റ​വി​യെ​ടു​ത്ത സാ​ഹ​ച​ര്യ​വും വി​ശ​ദീ​ക​രി​ച്ചു.

യാം​ബു​വി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പ​ല​രും വി​വി​ധ ക​ലാ​രം​ഗ​ത്ത് ക​ഴി​വ് തെ​ളി​യി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​ക​ളി​ൽ ക​ലാ​മേ​ഖ​ല​യി​ൽ ന​ല്ല സം​ഭാ​വ​ന ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, നി​യാ​സ് യൂ​സു​ഫ്, അ​സ്‌​ഗ​ർ അ​ലി ഒ​റ്റ​പ്പാ​ലം, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, ബ​ഷീ​ർ ല​ത്തീ​ഫ് ആ​ല​പ്പു​ഴ, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, ഹ​ക്കീം അ​ട്ട​പ്പാ​ടി, നാ​സ​ർ ന​ടു​വി​ൽ, മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം, സു​ധീ​ഷ് പ​ട്ടാ​മ്പി, സി​ബി​ൾ ഡേ​വി​ഡ് പാ​വ​റ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ്യൂ​സി​ക്ക​ൽ ആ​ൽ​ബ​ത്തി​ൽ അ​ഭി​ന​യി​ച്ച കൊ​ച്ചു​ക​ലാ​കാ​ര​ന്മാ​രാ​യ ഋ​തി​ക് ഹ​രീ​ഷ്, റി​തു​ൽ ഹ​രീ​ഷ് എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി. അ​ബ്​​ദു​ന്നാ​സ​ർ കു​റ​ക​ത്താ​ണി ന​ന്ദി പ​റ​ഞ്ഞു.

യാം​ബു​വി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ നാ​ല​ര മി​നി​റ്റു​ള്ള മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ന് ഷ​റ​ഫ് ക​ത്തി​ച്ചാ​ൽ ക​ണ്ണൂ​ർ ആ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​സ്‌​ഗ​ർ അ​ലി ഒ​റ്റ​പ്പാ​ലം ഗാ​ന​മാ​ല​പി​ച്ചു. അ​ബ്​​ദു​ന്നാ​സ​ർ കു​റു​ക​ത്താ​ണി, ഹ​രീ​ഷ് മ​ധു എ​ന്നി​വ​രാ​ണ് കോ​റ​സ് പാ​ടി​യ​ത്. റെ​ക്കോ​ഡി​ങ്​ നി​ർ​വ​ഹി​ച്ച​ത്​ മു​സ്ത​ഫ മ​ഞ്ചേ​ശ്വ​ര​മാ​ണ്. സു​ധീ​ഷ് പ​ട്ടാ​മ്പി സി​നി​മാ​​ട്ടോ​ഗ്ര​ഫി നി​ർ​വ​ഹി​ച്ചു. ഹ​രീ​ഷ്, റി​തു​ൽ, ഋ​തി​ക് എ​ന്നി​വ​രാ​ണ് ആ​ൽ​ബ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. 

Tags:    
News Summary - This Onam is with Wayanad- Yambu Kalakars Music Album Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.