ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ദമ്മാമിൽ നിര്യാതനായി. തിരുവനന്തപുരം വക്കം സ്വദേശി കൊച്ചുവറുവിളാകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണിെൻറ മകൻ ഷമ്മി ഭൂഷണാണ് (49) മരിച്ചത്. അൽദ്രീസ് പെട്രോളിയം ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനാണ്.
ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടുകയും രണ്ട് ദിവസമായി ജോലിക്ക് പോകാതെ മുറിയിൽ വിശ്രമിക്കുകയുമായിരുന്നു. എന്നാല വ്യാഴാഴ്ച രോഗം മൂർച്ഛിച്ചു. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ സഹപ്രവർത്തകർ അവശനിലയിൽ ഷമ്മിയെ കാണുകയും ഉടൻ റെഡ് ക്രസൻറ് ആംബുലൻസിൽ ദമ്മാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികാരികൾ പൂർത്തീകരിക്കുന്നു.
കലാകാരൻ കൂടിയായ ഷമ്മി ഭൂഷൺ ദമ്മാമിലെ പ്രവാസി കൂട്ടായ്മകളുടെ വേദികൾക്ക് സുപരിചതനായ ഗായകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.