ഉംറ തീർഥാടനം മൂന്നാം ഘട്ടത്തിന്​ മക്ക ഹറമിൽ ഞായറാഴ്​ച സുബഹിക്ക്​ തുടക്കം കുറിച്ച​േപ്പാൾ

ഉംറ തീർഥാടനം മൂന്നാം ഘട്ടത്തിന്​ തുടക്കം

ജിദ്ദ: കോവിഡിനെ തുടർന്ന്​ നിർത്തിവെച്ചതിന്​ ശേഷം പുനരാരംഭിച്ച ഉംറ തീർഥാടനത്തി​െൻറ മൂന്നാം ഘട്ടത്തിന്​ ഞായറാഴ്​ച രാവിലെ തുടക്കം. വിദേശ രാജ്യങ്ങളിലെത്തുന്ന തീർഥാടകർക്ക്​ കൂടി അനുമതി നൽകുന്ന ഇൗ ഘട്ടത്തിൽ മൊത്തം തീർഥാടകരുടെ പ്രതിദിന എണ്ണം കൂടും.

ഒന്ന്​, രണ്ട്​ ഘട്ടങ്ങളിൽ രാജ്യത്തിനകത്തുള്ള സ്വദേശികളും വിദേശികളുമായവർക്കായിരുന്നു ഉംറക്ക്​ അവസരം നൽകിയിരുന്നത്​. മൂന്നാംഘട്ടത്തിൽ പ്രതിദിനം 20,000 പേർക്ക്​ ഉംറ ചെയ്യാനും 60,000 പേർക്ക്​ നമസ്കരിക്കാനുമാണ്​ അനുമതി ലഭിച്ചിരിക്കുന്നത്​.


കർശന ആരോഗ്യ മുൻകരുതൽ പാലിച്ചാണ്​ മൂന്നാംഘട്ടത്തിലും തീർഥാടകർക്കും നമസ്​ കരിക്കരിക്കാനെത്തുന്നവർക്ക്​ ഹറമിലേക്ക്​ പ്രവേശനം നൽകുക​. തീർഥാടകരുടെയും നമസ്​കരിക്കാനെത്തുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വർധനവ്​ കണക്കിലെടുത്ത്​ ആവശ്യമായ ഒരുക്കങ്ങൾ ഇരുഹറം കാര്യാലയം പൂർത്തിയാക്കിട്ടുണ്ട്​.

മൂന്നാംഘട്ടം ആരംഭിച്ച ഞായറാഴ്​ച സുബ്​ഹി നമസ്​കാരത്തിന്​ നിശ്ചിത എണ്ണമനുസരിച്ചാണ്​​ തീർഥാടകരെയും നമസ്​കരിക്കാനെത്തിയവരെയും ഹറമിനുള്ളിലേക്ക്​ പ്രവേശിപ്പിച്ചത്​. നിരവധി പേരാണ്​ ഹറമിൽ സുബ്​ഹി നമസ്​കാരം നിർവഹിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.