മലയാളികളുടെ മുറിയിൽ കയറി മോഷണം

ദമ്മാം: ജുമുഅ സമയത്ത്​ മലയാളികൾ താമസിക്കുന്ന മുറിയിൽ കയറിയ കള്ളൻ പാസ്​പോർട്ടും മൊബൈൽ ഫോണുകളും മറ്റ്​ വില പിടിപ്പുള്ള വസ്​തുക്കളും മോഷ്​ടിച്ചു. ജുബൈൽ പട്ടണത്തിൽ ഹൈപർ പാണ്ടക്ക് സമീപം സിഗ്​നലിന്​ അടുത്തുള്ള കെട്ടിട ത്തിൽ താമസിക്കുന്ന കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര സ്വദേശികളായ സിദ്ദീഖ്, അബ്​ദുറഹീം എന്നിവരുടെ മുറിയിൽ നിന്ന ാണ് സാധനങ്ങൾ കളവുപോയത്​. ഇരുവരും സഹോദരങ്ങളാണ്​. ജുമുഅ സമയത്ത് മുറിയിൽ ആരുമില്ലെന്ന് മനസിലാക്കി കള്ളൻ ചുമരിലെ ജനൽ പാളി നീക്കിയാണ് ഉള്ളിൽ കയറിയത്.

മുറിയിൽ ഉണ്ടായിരുന്ന രണ്ട്​ മൊബൈൽ ഫോണുകൾ, ടാബ്, ബാഗിൽ സൂക്ഷിച്ചിരുന്ന പാസ്പോർട്ട്, വിവിധ രാജ്യങ്ങളുടെ ഏതാനും കറൻസികൾ എന്നിവയാണ് നഷ്​ടപ്പെട്ടത്. സഹോദരങ്ങളിൽ ഒരാൾ അവധിക്ക്​ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. റീഎൻട്രി അടിച്ച പാസ്​പോർട്ടാണ്​ നഷ്​ടപ്പെട്ടത്​.
നാട്ടിൽ പോകാൻ കരുതിവെച്ചിരുന്ന പണമടക്കമുള്ള വിലപ്പെട്ട സാധനങ്ങളാണ്​ കള്ളൻ കൊണ്ടുപോയത്​.

പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കെട്ടിടത്തിലെ സി.സി.ടിവി പരിശോധിച്ചപ്പോൾ ഇരുണ്ട നിറമുള്ള ഒരാളാണ്​ മോഷണം നടത്തിയതെന്ന്​ വ്യക്​തമായിട്ടുണ്ട്​. കെട്ടിടങ്ങളിലെ ജനലുകളിൽ സുരക്ഷാകമ്പികൾ ഇല്ലാത്തത് കള്ളന്മാർക്ക് എളുപ്പമാകുന്നു. നഷ്​ടപ്പെട്ട സാധനങ്ങളെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0554667205 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്​ അവർ അഭ്യർഥിച്ചു. ഇൗ മലയാളി സഹോദരങ്ങൾ ജുബൈൽ സമസ്ത ഇസ്‌ലാമിക് സ​െൻററി​​െൻറ സജീവ പ്രവർത്തകരാണ്.

Tags:    
News Summary - theft-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.