സ്വകാര്യവത്​കരണ പ്രക്രിയ തുടങ്ങുന്നു : അഴിമതിവിരുദ്ധ സമിതിക്കും ഓഡിറ്റ്​ ജനറൽ കോർട്ടിനും ചുമതല

ജിദ്ദ: സൗദിയില്‍ നടപ്പാക്കാനൊരുങ്ങുന്ന സ്വകാര്യവത്​കരണ പ്രക്രിയക്ക് അഴിമതിവിരുദ്ധ സമിതിയും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റും മേല്‍നോട്ടം വഹിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പ്രത്യേക നിർദേശം നല്‍കിയത്. അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും തടയുന്നതി​െൻറ ഭാഗമായാണ് ഉത്തരവ്. രാജ്യത്ത്​ വിവിധ മേഖലകളിൽ നടപ്പാക്കുന്ന സ്വകാര്യവത്​കരണ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാനാണ്​ ഉത്തരവ്. അഴിമതിവിരുദ്ധ സമിതിയായ 'നസഹ'ക്കും ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റ് 'ജി.സി.എ'ക്കുമാണ് ഇതുസംബന്ധിച്ച നി​ർദേശം നല്‍കിയത്. അവശ്യഘട്ടങ്ങളില്‍ ഇടപെടുന്നതിന് നാഷനല്‍ സെൻറര്‍ ഫോര്‍ പ്രൈവറ്റൈസേഷനും (എന്‍.സി.പി) അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ സ്വകാര്യവത്​കരണ പദ്ധതിയുടെ നേരിട്ടുള്ള മേല്‍നോട്ടം 'നസഹ'യും 'ജി.സി.എ'യും ഏറ്റെടുക്കും. 17 മേഖലകളുടെ സ്വകാര്യവക്​കരണം നടത്തുന്നതിനാണ് ഇതിനകം എന്‍.സി.പി പദ്ധതി തയാറാക്കിയിട്ടുള്ളത്. ആരോഗ്യം, പരിസ്ഥിതി, ജലം, കൃഷി, മുനിസിപ്പാലിറ്റികള്‍, പാര്‍പ്പിടം, ഊര്‍ജം, വ്യവസായം ധാതുവിഭവങ്ങള്‍, പൊതുഗതാഗതം, ആഭ്യന്തരം, ആശയവിനിമയം, വിദ്യാഭ്യാസം, ഹജ്ജ്​, ഉംറ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ നസഹയുടെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ നടപടികള്‍ ശക്തമായി തുടരുന്നുണ്ട്. കഴിഞ്ഞ മാസവും പതിനായിരത്തിലധികം പരിശോധനകള്‍ അതോറിറ്റി നടത്തി. ഇതില്‍ 600ലധികം കേസുകള്‍ രജിസ്​റ്റര്‍ ചെയ്തതായും 'നസഹ' വെളിപ്പെടുത്തി.

Tags:    
News Summary - The privatization process begins: Responsible for Anti-Corruption Commission and Audit General Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.