Posted On
date_range Updated On
date_range കർഷകരെ വണ്ടി കയറ്റിക്കൊന്ന സംഭവത്തിൽ 'പ്രവാസി ഖോബാർ' പ്രതിഷേധിച്ചു
അൽഖോബാർ: യു.പിയിലെ ലംഖിപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകരെ വണ്ടി കയറ്റിക്കൊന്ന സംഭവത്തിൽ പ്രവാസി സാംസ്‌കാരിക വേദി അൽഖോബാർ റീജണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കൊല്ലപ്പെട്ട കർഷകർക്ക് യോഗം ആദരാജ്ഞലികൾ അർപ്പിക്കുകയും കർഷകരുടെ ന്യായമായ അവകാശത്തിന് വേണ്ടിയുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അതിജീവനത്തിന് വേണ്ടിയുള്ള സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്
വിലപോവില്ലെന്നും കർഷക സമരം വിജയം കാണുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വിദ്വേഷപ്രചാരകരെ തള്ളിക്കളയുക വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ ഒക്ടോബർ മാസം പ്രചാരണ കാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പർവേസ് കണ്ണൂർ അധ്യക്ഷത വഹിച്ചു. ഇല്യാസ് ചേളന്നൂർ, സിയാദ് ആലുവ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.