റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) സൗദി അറേബ്യ നാഷനൽ കമ്മിറ്റി വാർഷിക പൊതുയോഗം പുതിയ ഭരണസമിതി രൂപവത്കരിച്ചു. ഓൺലൈനായി നടന്ന യോഗം പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പൊന്നാനിയിലും പ്രവാസലോകത്തും സംഘടന നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനും മുൻ പാർലമെൻറംഗവുമായ സി. ഹരിദാസ് മുഖ്യാതിഥിയായിരുന്നു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി.വി. മുഹമ്മദ് നവാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. 'പ്രവാസം: പ്രശ്നങ്ങളും പി.സി.ഡബ്ല്യു.എഫിെൻറ ദൗത്യവും' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യരക്ഷാധികാരി മാമദ് പൊന്നാനി സംസാരിച്ചു. അംഗത്വ കാമ്പയിൻ മുഖേന സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നും അംഗത്വമെടുത്തവരിൽനിന്നാണ് 30 അംഗ എക്സിക്യൂട്ടിവിനെയും പ്രധാന ഭാരവാഹികളെയും തെരഞ്ഞെടുത്തത്. ഗ്ലോബൽ കമ്മിറ്റി ജനറൽ സെകട്ടറി രാജൻ തലക്കാട്ടും വൈസ് പ്രസിഡൻറ് സി.വി. മുഹമ്മദ് നവാസും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അഷ്റഫ് കലാഭവൻ, മുനീറ, ഷഹീർ മേഘ, മുഹമ്മദ് അനീഷ് (യു.എ.ഇ), സുമേഷ് (കുവൈത്ത്), ആബിദ് തങ്ങൾ (ഖത്തർ), സാദിഖ് (ഒമാൻ), ഹസൻ മുഹമ്മദ് (ബഹ്റൈൻ), എൻ.പി. അഷ്റഫ്, സലീം കളക്കര എന്നിവർ സംസാരിച്ചു. അൻവർ സാദിഖ് യോഗത്തിൽ നന്ദി പറഞ്ഞു. പ്രധാന ഭാരവാഹികൾ: മമ്മദ് പൊന്നാനി (മുഖ്യ രക്ഷാധികാരി), സലിം കളക്കര, ശംസു പൊന്നാനി (രക്ഷാധികാരികൾ), അഷ്റഫ് ദിലാറ (പ്രസി), അൻവർ സാദിഖ് (ജന. സെക്ര), രതീഷ് (ട്രഷ), ബിജു ദേവസ്യ, അലി ചെറുവത്തൂർ, സദഖത്ത് (വൈ. പ്രസി), ഷമീർ മേഘ, ബാദുഷ, എൻ.പി. ഷമീർ (ജോ. സെക്ര). വിവിധ സബ് കമ്മിറ്റി ചെയർമാന്മാർ: അൻസാർ നെയ്തല്ലൂർ (െഎ.ടി, മീഡിയ), ഫസൽ മുഹമ്മദ് (പബ്ലിക് സർവിസ്), കെ.ആർ. ഫൈസൽ (ജോബ് സെൽ), വാഹിദ് (കൾചറൽ വിങ്), ജാസിർ പള്ളിപ്പടി (ഹെൽത്ത് വിങ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.