മദീന വിമാനത്താവളത്തിലെത്തിയ ഇറാഖിൽ നിന്നുള്ള ഉംറ തീർഥാടകർ
Posted On
date_range Updated On
date_range മദീന വിമാനത്താവളം വഴി ഉംറ തീർഥാടകരെത്തിത്തുടങ്ങി
മദീന: മദീന വിമാനത്താവളം വഴി ഉംറ തീർഥാടകരെത്തി ത്തുടങ്ങി. ഇറാഖിലെ എർബിൽ നിന്നും നൂറുതീർഥാടകരെയും വഹിച്ച വിമാനമാണ് മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
ആദ്യ ഉംറ സംഘത്തെ ഹജ്ജ്, ഉംറ ഒാഫിസ് മേധാവി ഹാനി അൽസെയ്ദി, സന്ദർശക സേവന വകുപ്പ് മേധാവി റാഖാൻ അൽസബാഇ തുടങ്ങിയവർ സ്വീകരിച്ചു. ആരോഗ്യ മുൻകരുതലുകൾക്ക് അനുസൃതമായി നൂതന സാേങ്കതിക സംവിധാനങ്ങളുപയോഗിച്ച് തീർഥാടകരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ വിമാനത്താവളത്തിലൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.