റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാം കേന്ദ്ര സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന രൂപവത്കരണ യോഗത്തിൽ കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ ആമുഖപ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. ഫിറോസ് തയ്യിൽ (ചെയർ.), സുരേഷ് ലാൽ, പ്രസാദ് വഞ്ചിപ്പുര (വൈ.ചെയർ.), സുരേന്ദ്രൻ കൂട്ടായ് (കൺ.), അലി കക്കഞ്ചിറ, അബ്ദുൽ ഗഫൂർ (ജോ.കൺ.), രജീഷ് പിണറായി (സാമ്പത്തിക ചെയർ.), ഷമീർ കുന്നുമ്മൽ (കൺ.), പ്രദീപ് കൊട്ടാരത്തിൽ, അജിത്ത് (ഭക്ഷണ വിഭാഗം), ഹുസൈൻ മണക്കാട് (വളന്റിയർ ക്യാപ്റ്റൻ), നാസർ ഒളവട്ടൂർ, മുഹമ്മദ് റഫീഖ് (വൈ. ക്യാപ്റ്റന്മാർ), സജീവ് കാരത്തൊടി, സതീഷ് വളവിൽ (പബ്ലിസിറ്റി), ഉമർ മലസ്, അലി പട്ടാമ്പി (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), സുനിൽ സുകുമാരൻ (സൗണ്ട്), ഹസ്സൻ പുന്നയൂർ (ഗതാഗതം), നസീർ മുള്ളൂർക്കര (സ്റ്റേഷനറി) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു. സെപ്റ്റംബർ 16നാണ് കേളി കേന്ദ്ര സമ്മേളനം. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കൺവീനർ സുരേന്ദ്രൻ കൂട്ടായ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.