റിയാദിൽ അരങ്ങേറിയ ‘ഗോൾഡൻ മെലഡീസ്’ സംഗീതസന്ധ്യ
റിയാദ്: റിയാദിലെ സംഗീത കൂട്ടായ്മയായ 'ഗോൾഡൻ മെലഡീസ്' അദ്വാ അൽഷുജ കമ്പനിയുടെ സഹകരണത്തോടെ 'മെഗാബീറ്റ്സ് 2022' എന്ന സംഗീതസന്ധ്യ അരങ്ങേറി. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തങ്കച്ചന് വര്‍ഗീസ്, ജലീൽ കൊച്ചിൻ, ഷാൻ പെരുമ്പാവൂർ, അൽത്വാഫ് കാലിക്കറ്റ്, നൗഫൽ വടകര, ധന്യ ഷൈൻദേവ്, ലെന ലോറൻസ്, ലെനറ്റ് സ്ക്കറിയ, നാദിർ നവാസ് എന്നിവർ ഗാനങ്ങൾ ആലപ്പിച്ചു. മഴവിൽ മനോരമ ഡി4 ഡാൻസ് ഫെയിം ഹരിപ്രിയയുടെയും സഹോദരൻ ആദേശിന്റെയും നൃത്തങ്ങൾ പരിപാടിക്ക് മിഴിവേകി.
ഗായിക ലെന ലോറൻസിന്റെ ജന്മദിനം കേക്ക് മുറിച്ചും പാട്ടുകൾ പാടിയും ഗോൾഡൻ മെലഡീസ് അംഗങ്ങൾ ആഘോഷിച്ചു. അദ്വാ അൽഷുജയുടെ മാനേജിങ് ഡയറക്ടർ ഷിബു മാത്യുവിനെയും പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന രാജൻ കാരിച്ചാലിനെയും ആദരിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഷിബു മാത്യു, ജയന് കൊടുങ്ങല്ലൂര്‍, ഡോ. ജയചന്ദ്രന്, സുലൈമാൻ വിഴിഞ്ഞം, ഷൈജു പച്ച എന്നിവര്‍ സംസാരിച്ചു. തങ്കച്ചന് വര്‍ഗീസ് സ്വാഗതവും ലോറൻസ് അറക്കൽ നന്ദിയും പറഞ്ഞു. സജിൻ നിഷാൻ അവതാരകനായിരുന്നു. പ്രോഗ്രാം കോഓഡിനേറ്റർ ലോറൻസ് അറക്കൽ, സ്കറിയ ജോസഫ്, ഷൈൻ ദേവ്, റോബിൻ മത്തായി, ഷംസുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.