ദന്ത ഡോക്​ടർ, ഫാർമസിസ്​റ്റ് ജോലികളിൽ സ്വദേശികൾക്ക്​ മിനിമം ശമ്പളം 7,000 റിയാൽ

ജിദ്ദ: ദന്ത ഡോക്​ടർ, ഫാർമസിസ്​റ്റ്​ ജോലികളിലേർപ്പെടുന്ന സ്വദേശികൾക്ക്​ മിനിമം ശമ്പളം 7,000 റിയാൽ ആയി നിശ്ചയിച്ചു. ദന്തൽ, ഫാർമസി തസ്​തികകളിലെ സ്വദേശിവത്​കരണ മാർഗരേഖകളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ്​ മിനിമം ശമ്പളം നിശ്ചയിച്ചത്​. സൗദി മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി ആണ്​ ഭേദഗതിക്ക്​ അംഗീകാരം നൽകിയത്​​​. 2022 ഏപ്രിൽ 11​ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ശേഷം ഈ തസ്​തികകളിൽ നിയമിക്കപ്പെടുന്ന സൗദി പൗരന്മാർക്ക്​​ മിനിമം ശമ്പളം 7,000 റിയാൽ ശമ്പളം നൽകിയാലേ സ്വദേശിവത്​കരണ ഗണത്തിൽ ആ നിയമനത്തെ കണക്കാക്കുകയുള്ളൂ.

സ്വദേശികളായ പുരുഷന്മാർക്കും സ്​ത്രീകൾക്കും കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്താനുമാണ്​ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്​. ദന്തൽ ജോലികൾ സ്വദേശിവത്​കരിക്കാൻ നടപടിക്രമ മാർഗനിർദേശത്തിൽ പറഞ്ഞിരിക്കുന്ന തീരുമാനങ്ങൾ മൂന്നോ അതിലധികമോ ദന്തൽ ഡോക്​ടർമാർ ജോലി ചെയ്യുന്ന സൗദിയിലെ എല്ലാ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും ബാധകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഫാർമസി തൊഴിൽ സ്വദേശിവത്​കരിക്കുന്നതിനുള്ള തീരുമാനങ്ങൾ അഞ്ച്​ അല്ലെങ്കിൽ അതിൽ കൂടുതൽ ഫാർമസിക്യൂട്ടിക്കൽ ​ജോലിക്കാരുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകമാണ്​. ദന്ത ഡോക്​ടർ, ഫാർമസിസ്​റ്റ്​ ജോലികളിലേർപ്പെടുന്നവർ സൗദി ഹെൽത്ത് സ്പെഷ്യാലിറ്റി കമീഷനിൽ നിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ നേടേണ്ടതുണ്ട്​. കമീഷ​െൻറ അംഗീകാരമില്ലാത്ത ദന്തഡോക്​ടർമാരെയും ഫാർമസിസ്​റ്റുകളെയും സ്വദേശിവത്​കരണ അനുപാതത്തിൽ കണക്കാക്കുകയില്ല. തീരുമാനം സംബന്ധിച്ച വിശദമായ വിവരങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ച നടപടിക്രമ മാർഗനിർദേശങ്ങളുടെ ലിങ്കിൽ പ്രവേശിച്ചാൽ അറിയാവുന്നതാണെന്നും മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി​.

Tags:    
News Summary - The minimum wage for a dentist or pharmacist is 7,000 riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.