Posted On
date_range Updated On
date_range നാളെ നാട്ടിലേക്ക് പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു
റിയാദ്: നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദിൽ നിര്യാതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശി കൊറവയൽ അരയിൽ വീട് ദിനേശ് (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഭാര്യ: രേഖ. മക്കൾ: പാർവ്വതി, സൂര്യ. റിയാദ് നുസ്ഹയിലുള്ള സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.