Posted On
date_range Updated On
date_range സൗദി അറേബ്യയിലെ ആദ്യ ദേശീയ ഗെയിംസ് മാർച്ച് 10 മുതൽ 20 വരെ
ജുബൈൽ: സൗദി അറേബ്യയിലെ ആദ്യ ദേശീയ ഗെയിംസ് മാർച്ച് 10 മുതൽ 20 വരെ നടക്കും. ക്വാളിറ്റി ഓഫ് ലൈഫ് പദ്ധതിയുടെ സംരംഭങ്ങളിലൊന്നായ ഗെയിമുകൾ 2020 മാർച്ചിൽ നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായി മാറ്റിവെച്ചു. പങ്കെടുക്കാനുള്ള യോഗ്യത, ട്രയൽസ്, യോഗ്യത സംവിധാനം, ടൈംടേബിൾ തുടങ്ങിയ സാങ്കേതിക വിശദാംശങ്ങൾ സുപ്രീം കമ്മിറ്റി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സ്വർണമെഡലിന് ഒരു ദശലക്ഷം റിയാൽ, വെള്ളി മെഡലിന് മൂന്നുലക്ഷം റിയാൽ, വെങ്കലത്തിന് ഒരുലക്ഷം റിയാൽ എന്നിങ്ങനെയാണ് സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.