Posted On
date_range Updated On
date_range അവധിക്ക് പോയ പ്രവാസി നാട്ടിൽ മരിച്ചു
ജുബൈൽ: അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജുബൈലിലെ വ്യാപാരിയായ പത്തനംതിട്ട, അടൂർ പന്തളം മങ്ങാരം സ്വദേശി നിഷാ മൻസിലിൽ ഷംസുദ്ദീൻ (65) ആണ് മരിച്ചത്. 30 വർഷത്തോമായി സൗദിയിൽ പ്രവാസിയായിരുന്ന ഷംസുദ്ദീൻ ജുബൈൽ ഈദ് അഹമ്മദ് അജ്മി എന്ന കമ്പനി നടത്തുകയായിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് അവധിക്ക് നാട്ടിൽ പോയത്. അവിടെ വെച്ച് കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കോഴഞ്ചേരി ജനറൽ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചു. മൃതദേഹം മങ്ങാരം ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: സറീന. മക്കൾ: നൗഫൽ (ദമ്മാം), നൗഫിയ, നിസ. മരുമക്കൾ: നൗഷാദ്, മുജീബ്, ഷിബിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.