റിയാദ്: ജ്വല്ലറി റീട്ടെയില്‍ രംഗത്തെ പ്രമുഖരായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 'ദ എലഗന്‍സ് കലക്ഷൻ' എന്ന പേരില്‍ ഏറ്റവും പുതിയ ഡയമണ്ട് ആഭരണ ശേഖരം പുറത്തിറക്കി. ആധുനിക കാലത്തെ സ്ത്രീകള്ക്കിണങ്ങുന്ന രീതിയില്‍ പ്രത്യേകം രൂപകൽപന ചെയ്ത 'ദ എലഗന്‍സ് കലക്ഷനി'ല്‍ സ്വർണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കമനീയ വജ്രാഭരണങ്ങളാണുള്ളത്. വ്യക്തിത്വത്തെ പ്രതിധ്വനിപ്പിക്കുന്ന വ്യത്യസ്തവും അതിമനോഹരവുമായ വജ്രാഭരണങ്ങള്‍ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി രൂപകൽപന ചെയ്ത വജ്രാഭരണ ശേഖരമാണ് 'ദ എലഗന്‍സ് കലക്ഷ'നെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
തങ്ങളുടെയോ പ്രിയപ്പെട്ടവരുടേയോ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനോ അമൂല്യമായ അവസരങ്ങളില്‍ വിലമതിക്കാനാവാത്ത ഓർമകള്‍ പങ്കുവെയ്ക്കുന്ന സമ്മാനങ്ങളായി നല്‍കുന്നതിനോ ഉചിതമായ ഡയമണ്ട് ആഭരണ ശ്രേണിയാണ് 'ദ എലഗന്‍സ് കലക്ഷൻ'. കൂടുതല്‍ മൂല്യം ഉറപ്പുവരുത്തി, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന നയമായ 'ദ മലബാര്‍ പ്രോമിസസ്'െൻറ ഭാഗമായി പുറത്തിറക്കിയ ഈ വജ്രാഭരണ ശേഖരങ്ങള്ക്കും എല്ലാ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെക്ലേസ് സെറ്റുകള്‍, പെന്‍ഡൻറ് സെറ്റുകള്‍, വളകള്‍, മോതിരങ്ങള്‍ എന്നിവയിലെല്ലാമായി 60ലധികം സവിശേഷ ഡിസൈനുകള്‍ 'ദ എലഗന്‍സ് കലക്ഷൻ' അവതരിപ്പിക്കുന്നു. തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ മാത്രമായിരിക്കും ഈ ശേഖരം ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.