റി​യാ​ദി​ലെ ഹ​യ്യ്​ നി​മാ​റി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം 

ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്​ 12 പേ​ർ​ക്ക്​ പ​രി​ക്ക്

റി​യാ​ദ്​: ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 12 പേ​ർ​ക്ക്​ പ​രി​ക്ക്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​​ റി​യാ​ദി​ന്​ പ​ടി​ഞ്ഞാ​റ്​ എ​ക്​​സി​റ്റ്​ 28ൽ ​ഹ​യ്യ്​ നി​മാ​റി​ൽ യാ​ത്രാ​ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന്​ റി​യാ​ദ്​ മേ​ഖ​ല റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്താ​വ്​ യാ​സി​ർ ജ​ലാ​ജി​ൽ പ​റ​ഞ്ഞു. 12 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

ചി​ല​രു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. വി​വ​ര​മ​റി​ഞ്ഞ്​ ആ​റ്​ ആം​ബു​ല​ൻ​സ്​ യൂ​നി​റ്റു​ക​ൾ സ്ഥ​ല​​ത്തെ​ത്തി. പ​രി​ക്കേ​റ്റ​വ​രെ കി​ങ്​ സ​ൽ​മാ​ൻ ആ​ശു​പ​ത്രി, കി​ങ്​ സ​ഉൗ​ദ്​ മെ​ഡി​ക്ക​ൽ സി​റ്റി, അ​ൽ​ഇൗ​മാ​ൻ ആ​ശു​പ​ത്രി, അ​ൽ​ഹ​ബീ​ബ്​ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും വ​ക്താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - The bus and truck collided, injuring 12 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.