താ​ഹി​റ

പാ​കി​സ്​​താ​ൻ സ്വദേശിയു​ടെ ഇ​ന്ത്യ​ക്കാരി ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം ഖ​മീ​സ് മു​ശൈ​ത്തി​ൽ ഖ​ബ​റ​ട​ക്കി

അ​ബ​ഹ: ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച പാ​കി​സ്​​താ​ൻ പൗ​ര​െൻറ ഇ​ന്ത്യ​ക്കാ​രി​യാ​യ ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം ഖ​മീ​സ്​ മു​ശൈ​ത്തി​ൽ ഖ​ബ​റ​ട​ക്കി. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി താ​ഹി​റ​യു​ടെ (57) മൃ​ത​ദേ​ഹ​മാ​ണ്​ മ​റ​വു ചെ​യ്​​ത​ത്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ​ലി, മെ​ഹ​ബൂ​ബി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും പാ​കി​സ്​​താ​നി സ്വ​ദേ​ശി മു​നീ​ർ ഹു​സൈ​‍െൻറ ഭാ​ര്യ​യു​മാ​യി​രു​ന്നു മ​രി​ച്ച താ​ഹി​റ.  

ഇ​വ​ർ ആ​ദ്യം ഖ​മീ​സി​ന​ടു​ത്തു​ള്ള അ​ഹ​ദ് റു​ഫൈ​ദ പ്ര​ദേ​ശ​ത്തു​ള്ള ഒ​രു സൗ​ദി പൗ​ര​െൻറ ഭാ​ര്യ​യാ​യി​രു​ന്നു. താ​ഹി​റ ഇ​ന്ത്യ​ക്കാ​രി​യും ആ​ദ്യ ഭ​ർ​ത്താ​വ് സൗ​ദി പൗ​ര​നും നി​ല​വി​ലെ ഭ​ർ​ത്താ​വ് പാ​കി​സ്​​താ​നി​യും ആ​യ​തി​നാ​ൽ ഖ​ബ​റ​ട​ക്ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് പ​ല​വി​ധ നി​യ​മ​പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​ല​താ​മ​സം നേ​രി​ട്ടു. ഇ​തോ​ടെ ഭ​ർ​ത്താ​വ്​ മു​നീ​ർ ഹു​സൈ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

ഫോ​റം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മി​ഹ്റു​ദ്ദീ​ൻ പോ​ങ്ങ​നാ​ടി​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ഇ​ട​പെ​ട്ട് അ​സീ​റി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സി.​സി.​ഡ​ബ്ല്യൂ.​എ അം​ഗ​വു​മാ​യ ഹ​നീ​ഫ്‌ മ​ഞ്ചേ​ശ്വ​ര​ത്തി‍െൻറ സ​ഹാ​യ​ത്തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ഹ​ദ് റു​ഫൈ​ദ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.