രാധാകൃഷ്ണൻ
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് മരിച്ച രാധാകൃഷ്ണെൻറ മൃതദേഹം സംസ്കരിച്ചു
റിയാദ്: കോവിഡ് ബാധിച്ച് മരിച്ച കായംകുളം പുതുപ്പള്ളി സ്വദേശി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണെൻറ (60) മൃതദേഹം ഹഫർ അൽബാത്വിനിൽ സംസ്കരിച്ചു. ഹഫർ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തുവരുകയായിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന് ഹഫർ അൽബാത്വിനിൽ മറവുചെയ്തു. സംസ്കാര ചടങ്ങിൽ ഭാര്യ വിജയമ്മ, മക്കളായ ചിന്തു കൃഷ്ണൻ, നന്ദു കൃഷ്ണൻ, മരുമകൾ ഷാനി, സഹോദരി ജമീല, സുഹൃത്തുക്കളായ ജോഷി, അന്നമ്മ ജോഷി, നിസാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.