മു​ഹ​മ്മ​ദ്​

മദീനയിൽ മരിച്ച മുഹമ്മദി​െൻറ മൃതദേഹം ഖബറടക്കി

മ​ദീ​ന: ഒ​ക്​​ടോ​ബ​ർ 28ന് ​മ​ദീ​ന​യി​ൽ മ​രി​ച്ച തൃ​ശൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി കോ​ഞ്ഞി​കു​ണ്ടി​ൽ മു​ഹ​മ്മ​ദി​െൻറ (60) മൃ​ത​ദേ​ഹം മ​ദീ​ന​യി​ൽ ഖ​ബ​റ​ട​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി മ​ദീ​ന​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മു​ഹ​മ്മ​ദ്​ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ്​ മ​രി​ച്ച​ത്. വീ​ടു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം ര​ണ്ടി​ന് മ​ദീ​ന​യി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​താ​യി അ​റി​ഞ്ഞ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബ​ഖീ​അ​യി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: അ​ലീ​ഷ, ലൈ​ല, ഷെ​യ്​​ല. മ​രു​മ​ക്ക​ൾ: ഷെ​ഫീ​ക്ക്, അ​ബ്ബാ​സ്, മൊ​യ്തീ​ൻ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യ റ​ഫീ​ഖ്​ ക​ണ്ണൂ​ർ, മു​ജീ​ബ് കോ​ത​മം​ഗ​ലം, അ​ഷ്​​റ​ഫ് ഒ​മാ​നൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട് (ജി​ദ്ദ കെ.​എം.​സി.​സി) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The body of Muhammad, who died in Madinah, was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.