ബാലകൃഷ്ണ റാവു

റിയാദിൽ മരിച്ച ആ​ന്ധ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച ആ​ന്ധ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആന്ധ്രാ ഈസ്​റ്റ്​ ഗോദാവരി, മലികിപുരം സ്വദേശി രസൊലെ മട്ടാ ചന്ദ്ര റാവുവി​െൻറയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ (55) മൃതദേഹം ആണ് നാട്ടിൽ അയച്ചത്​.

റിയാദിൽ ജോലിക്കിടയിൽ​ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടനെ മരണം സംഭവിച്ചു. മട്ട സുശീലയാണ് ഭാര്യ. ദിശ റിയാദ് റീജനൽ കമ്മിറ്റി പ്രവർത്തകരുടെ അടിയന്തിര ഇടപെടലിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ്​ നാട്ടിൽ എത്തിച്ചത്. 

Tags:    
News Summary - The body of an Andhra native who died in Riyadh was brought to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.