ബുറൈദ: അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിന്റെ(38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലഖ്നോയിലെത്തിച്ചത്. അവിടെ നിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.
താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് പരേതന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.