ജിദ്ദ: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനും മികവുള്ളവരെ കണ്ടെത്തി അംഗീകാരം നൽകുന്നതിനും രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന തർത്തീൽ ഖുർആൻ മത്സരത്തിെൻറ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഏകീകൃത സ്വഭാവത്തോടെ നടക്കുന്ന തർത്തീലിലേക്ക് പ്രാദേശിക യൂനിറ്റുകളിൽ നടക്കുന്ന ഓഡിഷൻ വഴിയാണ് മത്സരാർഥികളെ കണ്ടെത്തുന്നത്.
മാർച്ച് 18 മുതൽ മേയ് ഏഴുവരെ യൂനിറ്റ്, സെക്ടർ, സെൻട്രൽ, നാഷനൽ, ഗൾഫ് കൗൺസിൽ തലങ്ങളിൽ ഘട്ടംഘട്ടമായി നടക്കുന്ന ഖുർആൻ മത്സരങ്ങളിൽ 33 വയസ്സ് വരെയുള്ള വിദ്യാർഥി-വിദ്യാർഥിനികൾക്കും യുവാക്കൾക്കും പങ്കെടുക്കാം. കിഡ്സ്, ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുന്ന വിജയികളാണ് തൊട്ടു മേൽഘടകങ്ങളിൽ മാറ്റുരക്കുക.
ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ പ്രഭാഷണം, ഖുർആൻ ക്വിസ്, ഖുർആൻ സെമിനാർ, ഖുർആൻ എക്സിബിഷൻ, ഡിജിറ്റൽ മാഗസിൻ ഇനങ്ങളിലാണ് പ്രധാന മത്സരം. ഖുർആൻ വിഡിയോ, ഖുർആൻ സംവാദം, ഖുർആൻ ബൈറ്റ്സ് തുടങ്ങി അനുബന്ധ പരിപാടികളും നടക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും സൗദി വെസ്റ്റിലെ ജിദ്ദ, മക്ക, മദീന, യാബു, അൽജൗഫ്, ത്വാഇഫ്, അസീർ, ജീസാൻ, തബൂക്, ത്വാഇഫ് തുടങ്ങി പ്രവിശ്യകളിൽ ഉള്ളവർക്ക് 0506799889, 0551297172 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.