തത് ലീസ് കെ.എം.സി.സി ഏരിയ രക്തദാന ക്യാമ്പ്
തത് ലീസ്: സൗദി ദേശീയദിനം പ്രമാണിച്ച് 'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം'മുദ്രാവാക്യമുയർത്തി സൗദി കെ.എം.സി.സിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നടന്നുവരുന്ന രക്തദാന ക്യാമ്പിന്റെ ഭാഗമായി വാദി ദവാസിർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള തത് ലീസ് കെ.എം.സി.സി ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നിരവധി മലയാളികൾ ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു. കെ.എം.സി.സി നേതാക്കളായ ഷറഫുദ്ദീൻ കന്നേറ്റി, നജുമുദ്ദീൻ അമ്പലക്കണ്ടി, പി. ആലിക്കുട്ടി, ഷാഫി ഓമശ്ശേരി, ഷുക്കൂർ അമ്പലക്കണ്ടി, അഹമ്മദ് കരിയാടൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.