ആധുനിക കാലഘട്ടത്തിൽ മുസ്ലിം ഉമ്മത്തിന്റെ അതിജീവനം; വെല്ലുവിളികളും സാധ്യതകളും’ വിഷയത്തിൽ തനിമ വനിത വേദി ജിദ്ദയിൽ നടത്തിയ ടേബ്ൾ ടോക്കിൽനിന്ന്
ജിദ്ദ: ഫാഷിസ്റ്റ് ഭരണകൂടം വേട്ടയാടുന്ന ന്യൂനപക്ഷ സമൂഹങ്ങൾക്കുവേണ്ടി സ്ത്രീകൾ ശബ്ദമുയർത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി റഹ്മത്തുന്നിസ ടീച്ചർ ആവശ്യപ്പെട്ടു. ‘ആധുനിക കാലഘട്ടത്തിൽ മുസ്ലിം ഉമ്മത്തിന്റെ അതിജീവനം; വെല്ലുവിളികളും സാധ്യതകളും’ വിഷയത്തിൽ തനിമ വനിത വേദി ജിദ്ദ സൗത്ത്, നോർത്ത് സോണുകൾ സംയുക്തമായി സംഘടിപ്പിച്ച ടേബ്ൾ ടോക് പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
മുംതാസ് ടീച്ചർ (കെ.എം.സി.സി), റജിയ വീരാൻ (സാമൂഹിക പ്രവർത്തക), നൂറുന്നിസ ബാവ, ഡോ. നിഖിത, ലൈല ടീച്ചർ (ഒ.ഐ.സി.സി), അനീസ ബൈജു (ജെ.സി.ഡബ്ല്യു.സി), ഡോ. മുഷ്കാത്ത് (ജെ.എൻ.എച്ച്) എന്നിവർ സംസാരിച്ചു.
തനിമ നോർത്ത് സോൺ വനിത വിഭാഗം പ്രസിഡൻറ് നജാത് സക്കീർ മോഡറേറ്ററായിരുന്നു. സൗത്ത് സോൺ വനിത വിഭാഗം പ്രസിഡൻറ് സുബൈദ മുഹമ്മദ് കുട്ടി സമാപന പ്രസംഗം നടത്തി. ഷഹർബാനു നൗഷാദ് സ്വാഗതവും സുഹറ ബഷീർ നന്ദിയും പറഞ്ഞു. ജുന ഖലീൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.