‘ത​ണ​ലാ​ണ് കു​ടും​ബം’; ത​നി​മ ത​ബൂ​ക്ക്‌ സ​ബ് സോ​ൺ വി​പു​ല​മാ​യ കാ​മ്പ​യി​ൻ

ത​ബൂക്ക്‌: 'ത​ണ​ലാ​ണ് കു​ടും​ബം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ത​നി​മ ത​ബൂ​ക്ക്‌ സ​ബ് സോ​ൺ ജ​നു​വ​രി 10 മു​ത​ൽ ഫെ​ബ്രു​വ​രി 14 വ​രെ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

വ്യ​ത്യ​സ്ത ജീ​വി​താ​വ​സ്ഥ​ക​ളി​ൽ മ​നു​ഷ്യ​ർ​ക്ക് സു​ര​ക്ഷ​യു​ടേ​യും സ​ന്തോ​ഷ​ത്തി​ന്റേ​യും ത​ണ​ലൊ​രു​ക്കു​ന്ന സാ​മൂ​ഹ്യ സ്ഥാ​പ​ന​മാ​യ കു​ടും​ബ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ഊ​ഷ്മ​ള​മാ​ക്കാ​നും പ്ര​വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ത​നി​മ ത​ബൂ​ക്ക്‌ സ​ബ് സോ​ൺ പ്ര​സി​ഡ​ന്റ് സി​റാ​ജ് എ​റ​ണാ​കു​ളം, കാ​മ്പ​യി​ൻ കോ​ഓ​ഡി​നേ​റ്റ​ർ ഷി​ഹാ​ബു​ദ്ദീ​ൻ ആ​ല​പ്പു​ഴ എ​ന്നി​വ​ർ അ​റി​യി​ച്ചു.

നി​ര​വ​ധി സാ​മൂ​ഹി​ക​മു​ല്യ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​യ കു​ടും​ബ വ്യ​വ​സ്ഥ​യു​ടെ അ​ടി​വേ​ര​റു​ക്കു​ന്ന പാ​ശ്ചാ​ത്യ​ൻ ലി​ബ​റ​ലി​സ​ത്തി​നും സാ​മൂ​ഹ്യ അ​രാ​ജ​ക​ത്വ​ത്തി​നു​മെ​തി​രെ ആ​ശ​യ​സ​മ​രം അ​നി​വാ​ര്യ​മാ​ണ്. വ്യ​ക്തി കേ​ന്ദ്രീ​കൃ​ത​വും കേ​വ​ല സു​ഖ​ഭോ​ഗ​തൃ​ഷ്ണ​യി​ല​ധി​ഷ്ടി​ത​വു​മാ​യ ഉ​ദാ​ര​ലൈം​ഗി​ക​ത​യാ​ണ് സാം​സ്കാ​രി​ക ലി​ബ​റ​ലി​സം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

ന​വ​നാ​സ്തി​ക​ത​യും സാം​സ്കാ​രി​ക ലി​ബ​റ​ലി​സ​വും മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​തി​വാ​ദ​ങ്ങ​ളെ ഇ​സ് ലാ മി​ന്‍റെ പ​വി​ത്ര​മാ​യ കു​ടും​ബ സ​ങ്ക​ൽ​പ്പ​ത്തി​ലൂ​ടെ ചെ​റു​ക്കാ​ൻ സാ​ധി​ക്കും.

പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് വ​ലി​യ തോ​തി​ലു​ള്ള പ​ങ്കാ​ളി​ത്ത​മാ​ണ് കാ​മ്പ​യി​നി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​നി​ത​ക​ളു​ടേ​യും യു​വാ​ക്ക​ളു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ ത​രം കു​ടും​ബ സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യും. ട്ര​ക്കി​ങ്, സൗ​ഹൃ​ദ സ​ദ​സ്സ്, യൂ​ത്ത് മീ​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ യു​വ​ജ​ന​ങ്ങ​ളെ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​ക്കും. ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ, ആ​ധു​നി​ക ലി​ബ​റ​ൽ വാ​ദ​ങ്ങ​ൾ എ​ന്നി​വ​യി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ള്ള​ത്ത​ര​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ൽ​ക​രി​ക്കും.

ക​വി​ത, ഡ്രോ​യി​ങ്, പ്ര​സം​ഗം, റീ​ൽ​സ് തു​ട​ങ്ങി​യ​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. വി​പു​ല​മാ​യ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ളി​ലൂ​ടെ കാ​മ്പ​യി​ൻ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​റ്റു പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണം ല​ഭ്യ​മാ​ക്കു​മെ​ന്നും കോ​ഓ​ഡി​നേ​റ്റ​ർ ഷി​ഹാ​ബു​ദ്ദീ​ൻ ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

Tags:    
News Summary - Thanima Thabook Sub zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.