തളിക്കുളം മഹല്ല് കുടുംബ സംഗമം
Posted On
date_range Updated On
date_range തളിക്കുളം മഹല്ല് കുടുംബസംഗമം
ജിദ്ദ: മഹല്ല് ജിദ്ദ മക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജിദ്ദ ബഗ്ദാദിയയിൽ നടന്ന കുടുംബ സംഗമം തളിക്കുളം പ്രദേശത്തെ കുടുംബങ്ങളുടെ സൗഹൃദ കൂടിച്ചേരലായി. മക്കയിലും ജിദ്ദയിലും ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളും സന്ദർശന വിസയിലെത്തിയവരും പരിപാടിയിൽ പങ്കാളികളായി. സംഗമത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. രക്ഷാധികാരി അബ്ദുസ്സത്താർ സ്നേഹ സന്ദേശം കൈമാറി. അബ്ദുൽ അസീസ്, ഹാഷിം, ഷംഷാദ്, ഷാഹിൻ ഹൈദർ, ബഷീർ മൂസ, ഷാജഹാൻ, ശിഹാബ്, നിഷാന്ത്, അൻസിൽ, ആരിഫ സത്താർ, ഫൗസി ബഷീർ, മെഹജബിൻ ഷഹീൻ, അജിത അസീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.