റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ല നിവാസികളുടെ കൂട്ടായ്മയായ ‘ടെക്സ’യുടെ ഓണാഘോഷവും 10ാമത് വാര്‍ഷിക പൊതുയോഗവും നടന്നു. പ്രസിഡൻറ് സലാഹുദ്ദീന് മരുതിക്കുന്ന് അധ്യക്ഷതവഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി നിസാര്‍ കല്ലറയും വരവു ചെലവ് കണക്കുകള്‍ ട്രഷറര്‍ അജിത്ത് കക്കരക്കലും അവതരിപ്പിച്ചു. ഭരണസമിതി തെരഞ്ഞെടുപ്പില്‍ സലാഹുദ്ദീന് മരുതിക്കുന്ന് അവതരിപ്പിച്ച 24 അംഗ പാനല്‍ യോഗം എതിരില്ലാതെ തെരഞ്ഞെടുത്തു.
സജീവ് നാവായിക്കുളം പ്രസിഡൻറായും ജോയി നടേശന് ജനറല്‍ സെക്രട്ടറിയായും സേതു കുഴിക്കാട്ടില്‍ ട്രഷററായും നിയമിതരായി.
നിസാര്‍ കല്ലറ, അജിത്ത് കക്കരക്കല് (വൈസ് പ്രസിഡൻറുമാര്‍) പ്രശാന്ത് വാമനപുരം, ഹാഷിം ഇടിഞ്ഞാര്‍ (ജോ.സെക്ര.), നൗഷാദ് കിളിമാനൂര്‍ (പബ്ലിക് റിലേഷന്‍ ആൻഡ് മീഡിയകണ്‍വീനര്‍), അനില്‍ കല്ലറ, രമണന്, സുരേഷ് പാലോട് (ഫാമിലി വിങ് കോ ഒാർഡി.) അബ്ദുല്‍ അഹദ്, ചന്ദ്രന് വെഞ്ഞാറമൂട് (ജീവകാരുണ്യം), സജീര്‍ അഴീക്കോട്, ഷിബു പാലോട് (കലാകായിക വിഭാഗം). ഡോ. ജയചന്ദ്രന് മുഖ്യ വരണാധികാരിയായിരുന്നു. കലാപരിപാടിയില്‍ നടേശന് സരള ജോയ്, സബീന ഷാജി, സോഹ ഷാജി എന്നിവര്‍ കലാ കായിക പരിപാടികൾ അവതരിപ്പിച്ചു. സജീവ് നാവായിക്കുളം, അനില്‍ കല്ലറ, സലാഹുദ്ദീന് മരുതിക്കുന്ന്, നിസാര്‍ കല്ലറ, ജലജാമണി അഹദ്, സുജ പ്രകാശ്, ലാലി സജീവ്, ബിന്ദു രമണന്, സുനിഷ അജിത്, പ്രഭശ്രീ ജോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. നിസാര്‍ കല്ലറ സ്വാഗതവും അജിത്ത് കക്കരക്കല് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.